മോഹന്‍ലാല്‍ നായകനാകുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ശബരിമലയില്‍ ചിത്രീകരണാനുമതി. അതിമനോഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക.
ലൗലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ശബരിമലയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഡിസംബറില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന് ശബരിമലയില്‍ ചിത്രീകരണാനുമതി കഴിഞ്ഞദിവസം ലഭിച്ചിരുന്നു.


















