പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേരുകള്‍ എടുത്തുപറഞ്ഞിട്ടില്ല.
ഒഫിഷ്യല്‍സ് ഓഫ് പി.എസ്.സി എന്നാണ് കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ച് എഫ്‌ഐആറില്‍ പ്രതികരിച്ചിരിക്കുന്നത്. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍.
ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐടി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. പ്ലാനിങ് ബോര്‍ഡിലേയ്ക്കുള്ള പരീക്ഷയ്ക്ക് പുറമെ പറ്റ് പരീക്ഷകളിലും ഉടന്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. വിവിധ പരീക്ഷകളില്‍ പരാതി നല്‍കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.



















