രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ത്ര മോദി. 11 സ്‌റ്റോപ്പുകളുമായി ജിന്‍ഡിനും സോനിപത്തിനും ഇടയിലാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. പത്ത് കോച്ചുകളുള്ള ട്രെയിന് 90 കിലോമീറ്റര്‍ താണ്ടാന്‍ രണ്ട് മണിക്കൂര്‍ മതിയാകും.

11 സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. പ്രതിദിനം 2600 യാത്രികര്‍ക്ക് ട്രെയിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നാണ് കണക്ക്. തദ്ദേശീയ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ട്രെയിനിന് ഇലക്ട്രിക് എന്‍ജിനുകളെപ്പോലെ പരമ്പരാഗത ഓവര്‍ഹെഡ് ഇലക്ട്രിക് വയറുകള്‍ ആവശ്യമില്ല എന്നതാണ് ട്രെയിന്റെ ഏറ്റവും വലിയ പ്രത്യേകത.

5 മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് എന്നതും പ്രത്യേകതയാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിനേക്കാള്‍ ചിലവ് കുറവുള്ളതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് പുതിയ ട്രെയിന്‍ വളരെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.