സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി 20 വയസ്സുകാരനായ വിഷ്ണുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. വിഷ്ണുവിന്റെ വൃക്കകള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകും.
വിഷ്ണുവിന്റെ കരള്‍, കിഡ്നി, കോര്‍ണിയ എന്നീ അവയവങ്ങളും ദാനം ചെയ്യും. കോഴിക്കോടിലെ വിവധ ആശുപത്രികളിലൂടെയാകും ഈ അവയവ ദാനങ്ങള്‍ നടക്കുക.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു വിഷ്ണുവിന്റെ മരണം. തലവേദനയെ തുടര്‍ന്ന് കഴിഞ്ഞ ജൂലായിലാണ് വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



















