കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്. രാജ്യസഭ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. അധികാര സ്ഥാനത്തുനിന്നും സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് സൂചന.
മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ 9നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന് ചുമതലയേറ്റത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


















