വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിലയില്‍ 42 രൂപയുടെ വര്‍ധനവ്. 19 കിലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വിലയാണ് എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. ഇതോടെ റെസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കൊച്ചിയില്‍ 3,140 രൂപയായി ഉയര്‍ന്നു. ഗ്യാസ് വില വര്‍ധനവിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹോട്ടല്‍ മേഖലയ്ക്ക് വില വര്‍ധനവ് കടുത്ത ആഘാതം ഏല്‍പ്പിക്കുമെന്നതില്‍ സംശയമില്ല.
മേയ് ഒന്നിന് വാണിജ്യ എല്‍.പി.ജി വില 993 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധവും ക്രൂഡ് ഓയില്‍ വിലയിലുള്ള വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.



















