സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ഇടങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദൂരയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക.