പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

2019ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളും ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഹംസ ബുര്‍ഹാന് നിരവധി തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.

അല്‍ ബദര്‍ എന്ന സംഘടനയിലെ അംഗമായ ഹംസ ബുര്‍ഹാനെ മുസാഫറാബാദില്‍വെച്ച് അജ്ഞാതരായ അക്രമികള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഒന്നിലധികം വെടിയേറ്റ ഹംസ ബുര്‍ഹാന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധര്‍’ മോഡല്‍ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.