മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കെ.സി വേണുഗോപാലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ രാജശില്പി കെ.സി. വേണുഗോപാലാണെന്നും തിരഞ്ഞെടുപ്പില്‍ ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും നയരൂപീകരത്തിലും തന്ത്രങ്ങളിലുമെല്ലാം സ്വാധീനം ചെലുത്താന്‍ കെ.സി. വേണുഗോപാലിന് സാധിച്ചിട്ടുണ്ടെന്നും സമ്പത്തുകൊണ്ടായാലും ബുദ്ധികൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വമ്പന്‍ വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പ്രതീക്ഷിച്ച ജയം എല്‍ഡിഎഫിന് ലഭിച്ചില്ല. ഞാന്‍ അന്ന് പറഞ്ഞത്, ‘പിണറായി ഭരണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവനാണ് ഞാന്‍’ എന്നായിരുന്നു. അത് നടക്കുമോ ഇല്ലയോ എന്നല്ല. ഏതായാലും നടന്നില്ലെന്ന് മാത്രമല്ല, 102 സീറ്റില്‍ ജയിക്കാന്‍ യുഡിഎഫിന് സാധിച്ചു. രമേശന് ആയാലും വി.ഡി. സതീശന് ആയാലും വേണുഗോപാലായാലും ഒരേമനസ്സോടെ യുഡിഎഫിനെ നയിച്ച് ഭരണം പിടിച്ചെടുക്കാനുള്ള പരിശ്രമം നടത്തി. ഘടകകക്ഷികളും സജീവമായി സഹകരിച്ചു. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം നേടാന്‍ യുഡിഎഫിന് സാധിച്ചു. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണംകാഴ്ചവെക്കാന് വി.ഡി. സതീശന് സാധിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശന് ആശംസിച്ചു.



