കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സമ്പൂര്‍ണ ആധിപത്യം വ്യക്തമാക്കി യു.ഡി.എഫ്. 102 സീറ്റുകളുമായി ചരിത്ര വിജയം രചിച്ചാണ് യു.ഡി.എഫ് അധികാരത്തിന്റെ മധുരം നുണഞ്ഞത്. അധികാരത്തുടര്‍ച്ച പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് 35-ലേക്ക് കൂപ്പുക്കുത്തി. പലയിടത്തും ശക്തമായ മത്സരം കാഴ്ചവെച്ച ബി.ജെ.പി മൂന്ന് സീറ്റ് നേടി കരുത്തുകാട്ടി.
ഇടുക്കി,കോട്ടയം,എറണാകുളം, മലപ്പുറം,വയനാട് ജില്ലകളില്‍നിന്ന് എല്‍ഡിഎഫിന് ഒരു മണ്ഡലം പോലും സ്വന്തമാക്കാനായില്ല. മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്, വി.എന്‍.വാസവന്, ആര്.ബിന്ദു, റോഷി അഗസ്റ്റിന്, ഒ.ആര്.കേളു, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്, വി.അബ്ദുറഹിമാന്, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ തോറ്റു. പേരാമ്പ്രയി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ വിജയത്തോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാപ്രാധിനിധ്യമായി. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട കടുത്ത മത്സരവും എല്‍.ഡി.എഫിന്റെ നിറം കെടുത്തി. മൂന്ന് സീറ്റുമായി ബി.ജെ.പി കരുത്തുകാട്ടിയതും ശ്രദ്ധേയമായി.



