പൊക്കമില്ലായ്മ പരിഹരിക്കാൻ വ്യായാമത്തിനൊപ്പം ഡയറ്റിൽ മുരിങ്ങ ചേർക്കുന്നത് നല്ലതാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. .എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു സൂപ്പർഫുഡ് ആണ് മുരിങ്ങ. ഇതിൽ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. രക്തത്തിൽ കാത്സ്യത്തിന്റെ ആഗിരണം മികച്ചതാക്കാൻ മഗ്നീഷ്യം സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ വിറ്റാനിൻ സി കൊളാജൻ നിർമാണം വർധിപ്പിക്കും. ഇത് എല്ലുകളുടെയും ബന്ധിത കലകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. വിറ്റാമിൻ എ കോശത്തിന്റെ തകരാറുകൾ പരിഹരിക്കും. സാമ്പാറിലും അവിയലിലും കറികളുമൊക്കെയായി മലയാളികളുടെ വിഭവങ്ങളിൽ മുരിങ്ങ ചേർക്കാറുണ്ട്. ദിവസവും മുരിങ്ങ കഴിക്കുന്നതിനൊപ്പം പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങളും വെള്ളവും നന്നായി കുടിക്കണം. ഇതിനൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.


















