എയര്‍ ഫ്രൈയറുകള്‍ കാന്‍സര്‍ സാധ്യത കുട്ടുമോ?

എയര്‍ ഫ്രൈയറുകള്‍ കാന്‍സര്‍ സാധ്യത കുട്ടുമോ? ആധുനിക അടുക്കളയിലെ ഒരു പ്രധാന ഉപകരണമായി എയര്‍ ഫ്രൈയറുകള്‍ മാറിയിട്ടുണ്ട്. പരമ്പരാഗതമായി വറുക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന രീതിയാണിത്. ആരോഗ്യകരമായ പാചകരീതികള്‍ തേടുന്നവര്‍ ഡീപ് ഫ്രൈയറുകള്‍ക്കും ഓവന്‍ ട്രേകള്‍ക്കും പകരമായി ഇത് ഉപയോഗിക്കുന്നു. എന്നാല്‍ പലരിലുമുള്ള സംശയമാണ് എയര്‍ ഫ്രൈയറിലേക്ക് മാറുമ്പോള്‍ കാന്‍സര്‍ സാധ്യത കുറയുമോ, അതോ കൂടുമോ എന്നുള്ളത്. എന്നാല്‍ ആരോഗ്യവിദഗ്തര്‍ പറയുന്നത്, എയര്‍ ഫ്രൈയറുകള്‍ ചൂടുള്ള വായു വേഗത്തില്‍ കറക്കി ഭക്ഷണം പാകം ചെയ്യുന്നു. ഇത് എണ്ണയുടെ ആവശ്യം ഗണ്യമായി കുറക്കുന്നു. ഇതുവഴി അനാരോഗ്യകരമായ കൊഴുപ്പിന്റെ ഉപഭോഗം കുറക്കുകയും, എണ്ണ ആവര്‍ത്തിച്ച് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷകരമായ സംയുക്തങ്ങളുമായുള്ള സമ്പര്‍ക്കം കുറക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ കഴിക്കുന്ന മോശം കൊഴുപ്പുകളുടെ അളവ് സ്വാഭാവികമായി കുറക്കുകയും വറുക്കുമ്പോള്‍ ഉണ്ടാകുന്ന ചില ദോഷകരമായ സംയുക്തങ്ങളുടെ രൂപീകരണം തടയുകയും ചെയ്യും. ആ രീതിയില്‍ എയര്‍ ഫ്രൈയറുകള്‍ പൊതുവെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു എന്നാണ്. പാചക ഉപകരണങ്ങള്‍ കാന്‍സറിന് കരണമാകില്ലെന്നും, ഭക്ഷണത്തിന്റെയും പാചകത്തിന്റെയും ശീലങ്ങളാണ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്നുമാണ് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നത്.