തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പരാതി നല്കി.
ഫേസ്ബുക്കിലൂടെ തന്നെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. അഡ്വ. വി. ജോയ് എം.എല്‍.എ എന്ന ഔദ്യോഗിക ഫേസ്ബുക് പേജിന് ബദലായി വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് നീക്കം നടത്തുന്നതെന്നും പരാതിയിലുണ്ട്. അതിലൂടെ അശ്ളീല കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നു. ഇതു തന്റെ സത്പേരിനെയും പ്രവൃത്തികളെയും കളങ്കപ്പെടുത്തുന്നതായും ജോയ് പരാതിയില്‍ പറയുന്നു. പരാതി ഹൈടെക് സെല്ലിന് കൈമാറി അന്വേഷണം കാര്യക്ഷമമാക്കുമെന്ന് പൊലീസ് മേധാവിയുടെ ഓഫിസ് അറിയിച്ചു.