എസ്എംഎ രോഗബാധിതര്‍ക്കുള്ള മരുന്ന് നിര്‍മിക്കുന്നതിന് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോയ്ക്ക് അനുമതി. മരുന്ന് നിര്‍മിക്കുന്നതിന് എതിരെ സ്വിസ് കമ്പനിയായ റോഷ് നല്കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് കുറഞ്ഞ നിരക്കില്‍ രാജ്യത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മുമ്പ് റസ്ഡ്പ്ലാം എന്ന മരുന്ന് നാറ്റ്കോ കമ്പനി, കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഇത് പേറ്റന്റ് ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്വിസ് കമ്പനി രംഗത്തുവന്നത് രോഗികളെ പ്രതിസന്ധിയിലാക്കി. എന്നാല്‍ സ്വിസ് കമ്പനിയുടെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു.




















