വേഗത്തില്‍ നല്ല ഉറക്കം ലഭിക്കാന്‍ ഇവ ശ്രദ്ധിക്കാം

സോക്‌സുകൾ ധരിച്ചു കിടക്കുന്നത് വേഗത്തിൽ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പഠനം. സോക്‌സ് ഇട്ടുകിടക്കാൻ മടിയാണെങ്കിൽ കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കാം. അല്ലെങ്കിൽ കിടക്കുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം കാൽ മുക്കി വയ്ക്കാം. ഇത് മെലാറ്റോണിൻ സപ്ലിമെന്റുകൾ കഴിക്കുന്നതിന് സമാനമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ചൂട് നിങ്ങളുടെ ചർമത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും അത് ശരീരത്തിന്റെ കോറിനെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മെലാറ്റോണിൻ സപ്ലിമെന്റുകൾ കഴിക്കുമ്പോൾ ഏഴ് മിനിറ്റ് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഏഴ് മുതൽ പത്ത് മിനിറ്റ് വേഗത്തിൽ ഉറങ്ങാൻ അനുവദിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു.