ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും അത്താഴം വൈകുന്നതും ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് ആരോഗ്യവിദഗ്തർ

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും അത്താഴം വൈകുന്നതും ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് ആരോഗ്യവിദഗ്തർ. തൊഴിലിലെ മാനസിക സമ്മർദം, ഷിഫ്റ്റ് സംവിധാനം തുടങ്ങിയ കാര്യങ്ങൾ യുവാക്കളിലെ ഭക്ഷണ രീതികളെ തന്നെ മാറ്റി മറിക്കുന്നു. ബ്രേക്ക്ഫാസ്റ്റ് സ്ഥിരമായ ഒഴിവാക്കുന്നത് ഹോർമോണുകളുടെ സന്തുലനം നഷ്ടമാക്കുകയും രക്തക്കഴലുകളിൽ പ്ലേക്കുകൾ അടിഞ്ഞുകൂടാനും കാരണമാകുന്നു. മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോൾ ശരീരം ദീർഘനേരം ഉപവസിക്കുകയും ഇത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസാളിന്റെ ഉൽപാദനം കൂട്ടാനും ഹൃദയാഘാത സാധ്യത ഏതാണ്ട് 27 മുതൽ 35 ശതമാനം വരെ കൂടാനും കാരണമാകുന്നു. രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം നേരെ കിടക്കുന്നത് മെറ്റബോളിക് പ്രവർത്തനങ്ങൾ തടസപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാനും ഇത് ശരീരവീക്കം വർധിക്കാനും കാരണമാകും. കിടക്കുന്നതിന് രണ്ട് മണിക്കൂർ നേരത്തെയെങ്കിലും അത്താഴം കഴിച്ചിരിക്കണം. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും ഈ ദുശ്ശീലം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ.