നിങ്ങൾക്ക് സന്തോഷം കുറച്ച് കുറവാണോ?

നിങ്ങൾക്ക് സന്തോഷം കുറച്ച് കുറവാണോ? സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറില്ല എന്നതാണ് സത്യം. ശരീരത്തിനും മനസിനുമൊക്കെ ഒരുപോലെ സന്തോഷവും ഉന്മേഷവും നൽകുന്ന ഹോർമോൺ ആണ് ഡോപ്പമൈൻ. ഡൊപ്പമൈൻ ഹോർമോണിൻ്റെ കുറവ് മൂലം ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, സ്ട്രെസ്, മാനസികാവസ്ഥ എന്നിവയെല്ലാം അനുഭവപ്പെടാറുണ്ട്. കഴിക്കുന്ന ഭക്ഷണത്തിലും, ദിനചര്യകളിലും ചില മാറ്റങ്ങൾ വരുത്തിയാൽ ഡോപ്പമൈൻ ഹോർമോൺ എളുപ്പത്തിൽ കൂട്ടാം കഴിയണമെന്ന് സൂചിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. അതായത് രാവിലെ ഉള്ള ഇളം വെയിൽ കൊള്ളുന്നത്, പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്, ദിവസവും പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, മനസിന് സന്തോഷം നൽകുന്ന പാട്ടുകൾ കേൾക്കുന്നത്, വ്യായാമം ചെയ്യുന്നതിലൂടെ, നല്ല ഉറക്കത്തിലൂടെ, എപ്പോഴും പുതിയതായി എന്തെങ്കിലും പഠിക്കുന്നത്, തുടങ്ങിയ കാര്യങ്ങളിലൂടെ ഡൊപ്പമൈൻ ഹോർമോണുകളെ ശരീരത്തിൽ ഉണ്ടാക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. ഇത്തരം പ്രവർത്തനത്തിൽ കൂടുതൽ നേരം ചിലവഴിക്കാനും അതിൽ കൂടുതൽ മനസ് കൊടുക്കാനും ഇത് സഹായിക്കും.