നാവ് പറയും നിങ്ങളുടെ ആരോഗ്യം

ആരോഗ്യമുള്ള നാവ് പിങ്ക് നിറമുള്ളതാണ്. നാവ് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യത്തിലുള്ള പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. സ്‌കാര്‍ലെറ്റ് ഫീവര്‍ അല്ലെങ്കില്‍ കവാസാക്കി രോഗത്തിന്റെ ലക്ഷണമാകാം ഇത് . നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അത് അണുബാധയുടെ ലക്ഷണമാണ്. പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം ഉണ്ടാക്കാം. നാവിലെ ചെറുരോമങ്ങള്‍, പുകവലി, നിര്‍ജ്ജലീകരണം എന്നിവയാണ് കാരണങ്ങള്‍. നാവിന് കറുപ്പു പോലുള്ള നിറം വരുന്നത് പാപ്പില്ലയുടെ അമിതവളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും. പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബിയുടെ കുറവ് മൂലമോ ആകാം.