ദിവസേന തൈര് കഴിക്കാറുണ്ടോ ? ദഹനവും, ദഹനപ്രക്രിയയും സുഗമമാക്കുന്നതിൽ തൈരിന് പ്രധാനപങ്കുണ്ട്. ഭക്ഷണത്തിനു ശേഷം തൈര് കഴിക്കുന്നത് ഗ്യാസിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു. തൈരിലടങ്ങിയിരിക്കുന്ന പ്രോ- ബയോട്ടിക് ഘടകമാണ് ദഹനത്തിന് സഹായിക്കുന്നത്. അൾസർ സാധ്യത കുറയ്ക്കാനും, രക്തസമ്മർദം നിയന്ത്രിക്കാനും തൈരിലടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകളും പൊട്ടാസ്യവും മാംഗനീസും സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പൊതുവിൽ കൊഴുപ്പ് കുറഞ്ഞ ഒരു ആഹാരമാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയാരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല – എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ തൈരിന് പ്രധാന പങ്കുണ്ട്. തൈരിലടങ്ങിയിരിക്കുന്ന കൊഴുപ്പും കലോറിയും എല്ലുകളുടെ സാന്ദ്രത നിലനിർത്തി അവയെ ബലമുള്ളതാക്കുന്നു. മറ്റൊന്ന് തൈരിലടങ്ങിയിരിക്കുന്ന കാൽഷ്യമാണ് ഇവ എല്ലുകൾക്ക് ബലം നൽകുന്നതായും വിതക്തഭിപ്രായമുണ്ട്. ചർമ സംരക്ഷണത്തിനും, ത്വക്കിന്റെ ആരോഗ്യംത്തിനും, ഫെയ്സ്പാക്കുകളിലെ പ്രധാന ഘടകവുമാണ് തൈര്. ത്വക്കിന്റെ ജലാംശം നിലനിർത്തി അവയെ സംരക്ഷിക്കുന്നതിനും തൈര് ഏറെ ഗുണം ചെയ്യുന്നു. മാത്രമല്ല രോഗാണുക്കളോട് പൊരുതി തൈരിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പ്രതിരോധശേഷി വർധിപ്പിച്ചു ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവും തൈരിനുണ്ട്. എന്നാൽ ചിലർക്ക് തൈര് കഴിച്ചാൽ കഫക്കെട്ട്, തുമ്മൽ എന്നീ ആരോഗ്യ പ്രശ്‌നങ്ങളും അലർജിയും വരും അത്തരക്കാർ ഒരു ആരോഗ്യവിദക്തന്റെ നിർദ്ദേശത്തോടെ മാത്രമേ തൈര് ഭക്ഷണത്തിൽ ഉൾപെടുത്താൻ പാടുള്ളു.


















