ബിയർ കുടിക്കുന്നതിനു പകരം കുളിച്ചുനോക്കൂ. ബിയർ കുടിക്കുന്നതുകൊണ്ടുള്ള ദൂഷ്യവശങ്ങൾ ഏവർക്കും അറിയാമല്ലോ, എന്നാൽ ചര്‍മം പുനരുജ്ജീവിപ്പിക്കാന്‍ ബിയര്‍ ബാത്ത് അത്യുത്തമമാണെന്നാണ് കെയര്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജിസ്റ്റായ ഡോക്ടർ സ്വപ്ന പ്രിയ വ്യക്തമാക്കുന്നുന്നത്. ബിയര്‍ ബാത്ത് ചര്‍മത്തിന് നിരവധി ഗുണഫലങ്ങളാണത്രേ ഉണ്ടാക്കുക, ബിയറില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ചേരുവകളാണ് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതെന്നും. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന ഹോപ്സ് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് എന്നിവ ചർമത്തിന് നല്ലതാണെന്നും, ബിയറില്‍ അടങ്ങിയിരിക്കുന്ന യീസ്റ്റില്‍ വിറ്റമിന്‍ ബി ഇത് ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുംമെന്നും പറയുന്നു. കൂടാതെ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്തു, ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുക്കുന്നതിനും സന്ധിവേദനകള് കുറയ്ക്കുന്നതിനും ശരീരത്തില്‍ സുഖം പ്രദാനം ചെയ്യുന്നതിനും ബിയര്‍ ബാത്ത് ഗുണം ചെയ്യുമെന്ന് ഡോക്ടർ സ്വപ്ന പ്രിയ എഴുതിയ ലേഖനത്തിൽ പറയുന്നു.



















