തിരുവനന്തപുരം: എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം നീക്കിയ സര്‍വീസ് ചാര്‍ജുകള്‍ പുനരാരംഭിക്കാനാണ് തീരുമാനമായത്. എന്നാല്‍ നോട്ട് പ്രതിസന്ധി പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടി കടുത്ത വെല്ലുവിളിയാകും സാധാരണക്കാര്‍ക്ക് ഉയര്‍ത്തുക. വിഷയം കണക്കിലെടുത്ത് ഇളവ് തുടരുന്നകാര്യത്തില്‍ റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ മൗനം പാലിക്കുന്നതും നല്ല സൂചനയല്ല.
കേരളത്തില്‍ മാസം അഞ്ചുതവണ എ.ടി.എം ഉപയോഗത്തിന് സര്‍വിസ് ചാര്‍ജില്ല. അതിനുശേഷം ഉപയോഗിക്കുന്നതിന് സര്‍വിസ് ചാര്‍ജ് നല്‍കണം. 20 രൂപ വരെ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്.