കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് സൗജന്യ ചികിത്സ നൽകും

തിരുവനന്തപുരം: കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് ആസ്റ്റർ മിംസിൽ സൗജന്യ ചികിത്സ നൽകും. കോഴിക്കോട് ആസ്റ്റർ മിംസിന്റെയും, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സംഘടനയായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും, ആസ്റ്റർ ഡി എം ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നത്. ‘ സെക്കൻഡ്‌ ലൈഫ് 2.൦’ എന്ന പേരു നൽകിയ പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിലൂടെ അർഹതപ്പെട്ട 100 കുഞ്ഞുങ്ങൾക്കാണ് സൗജന്യമായ ചികിത്സ ലഭ്യമാക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പറഞ്ഞു. രജിസ്‌ട്രേഷന് 9633 620 660, 95 62 233 233, എന്നീ നമ്പറുകളിൽ ബന്ധപെടുക.

LEAVE A REPLY