സെക്‌സ് സിംബല്‍ എന്ന് വിളിക്കുന്നത് സന്തോഷമാണ്: പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേയ്ക്ക് എത്തിയതോടെ കൂടുതല്‍ ഗ്ലാമറസായിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ക്വാന്റിക്കോ സീരിയലിലും, ബേവാച്ച് എന്നിവയിലെ പ്രിയങ്കയുടെ ഗ്ലാമര്‍ പ്രകടനം കണ്ട ആരാധകര്‍ പുതിയ സെക്‌സ് സിംബലാണ് പ്രിയങ്ക എന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍ ഇതിലൊന്നും താരത്തിന് ഒരു പരാതിയുമില്ല. ഇത്തരത്തില്‍ ഉള്ള വിശേഷണം നല്ലതാണെന്നും തനിക്ക് സന്തോഷം നല്‍കുന്നെന്നും പ്രിയങ്ക പറയുന്നു.

പുരുഷന്മാര്‍ എക്കാലത്തും ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നവരാണ്. അതൊരു മോശമായി എടുക്കാറില്ല. സിനിമ നടിയെന്ന നിലയിലും ഇത് സാധാരണമാണെന്നും പ്രമുഖ മാധ്യമത്തോട് താരം പറഞ്ഞു. ഡ്വെയന്‍ ജോണ്‍സണ്‍ന്റെ നായികയായാണ് ബേവാച്ചില്‍ പ്രിയങ്ക എത്തുന്നത്