ഉമാ തോമസ് എംഎല്‍എ യെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി ആരോഗ്യ മന്ത്രി വീണ ജോർജ്

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ യെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. മന്ത്രി ഉമ തോമസിന്റെ മകന്‍ വിഷ്ണുവുമായി സംസാരിച്ചു. ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നുണ്ട്, വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. ഉമാ തോമസ് മറ്റുള്ളവരുടെ സഹായത്തോടെ കസേരയില്‍ ഇരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ വിലയിരുത്തി വരികയാണ്. വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡും ചര്‍ച്ചചെയ്താണ് ട്രീറ്റ്മെന്റ് പ്ലാന്‍ ഏകോപിപ്പിക്കുന്നത്. കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നതായി സംഘം വ്യക്തമാക്കി.