ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം അണിഞ്ഞവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഭയന്ന് കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ച് എത്തുന്നവര്‍ക്ക് പ്രവേശനം നല്കേണ്ടന്ന് സംഘാടകര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം.
ഡെറാഡൂണിലെ ഗാന്ധി പാര്‍ക്കിലായിരുന്നു റാലി. കൊടുംതണുപ്പില്‍ ജാക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നതുമൂലം പലരും ബുദ്ധിമുട്ടി. ജാക്കറ്റ് ഉപേക്ഷിച്ചും ഏറെ പ്രവര്‍ത്തകര്‍ മോദിയുടെ പ്രസംഗം കേട്ടു. സമ്മേളനനഗരിക്ക് പുറത്ത് ജാക്കറ്റ് സൂക്ഷിക്കാന്‍ പാര്‍ട്ടി സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.