കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിരവധി പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായയുടെ അക്രമണം. 25 പേർക്ക് തെരുവുനായയുടെ അക്രമത്തിൽ കടിയേറ്റിരുന്നു. കടിയേറ്റ 25 പേരും ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി. സ്റ്റേഷൻ പ്ലാറ്റ്ഫോം, പാർക്കിങ് ഏരിയ, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്. പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ അക്രമകാരിയായ നായ ചത്തു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.