കൊച്ചിയിൽ വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നിൽ ബോട്ട് ഏ​ജൻസി നൽകിയ പൊതിച്ചോറെന്ന് കണ്ടെത്തൽ

കൊച്ചിയിൽ വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിനോദയാത്ര ബോട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നിൽ ബോട്ട് ഏ​ജൻസി നൽകിയ പൊതിച്ചോറെന്ന് കണ്ടെത്തൽ. ഇവർ ഉച്ച ഭക്ഷണമായി നൽകിയ പൊതി ചോറിലെ തൈരുകൊണ്ടുള്ള മധുരമുള്ള കറി കഴിച്ചതാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായത്. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥികൾ ആരോ​ഗ്യനില തൃപ്തികരമായതോടെ കോഴിക്കോട്ടേക്ക് മടങ്ങി. വാർത്തക്ക് പിന്നാലെ ഏ​ജൻസിയുടെ കാന്റീൻ ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.