വെള്ളം എന്നുകരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചുകുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി ജോബിനാണ് മരിച്ചത്. 40 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച അയല്‍വാസിയുടെ മൃതദേഹം അവിടെനിന്ന് വണ്ടിപ്പെരിയാറിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. കുമളിയിലെത്തിയ സംഘത്തിലെ രണ്ടുപേര്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ജോബിനും മറ്റൊരാളും കയ്യില്‍ സൂക്ഷിച്ച മദ്യം വണ്ടിയില്‍നിന്ന് ലഭിച്ച കുപ്പിവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു. ശാരീരി അസ്വസ്ഥത പ്രകടമായതോടെ അപകടം തിരിച്ചറിഞ്ഞ സംഘം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിന് ജീവന് നഷ്ടമാവുകയായിരുന്നു.