പ്രഷർ കുക്കർ പൊട്ടിതെറിച്ചുണ്ടായ അപകടത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

അടുക്കളയിൽ കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുന്നത് സൂക്ഷിച്ചു വേണം എന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്. മലപ്പുറം പോത്ത് കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ചുണ്ടായ അപകടത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അമ്മയുടെ കയ്യിലിരിക്കുബോഴാണ് കുഞ്ഞിന് പരിക്കേറ്റത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി.