ലോകയാത്ര ഡോട്ട് കോം – യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്

 

ബഡ്ജറ്റിന്റെ പരിമിതികള്‍ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും, ഇനി അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികള്‍ക്ക് കഴിഞ്ഞ 27 വര്‍ഷമായി ലെഷര്‍ ടൂര്‍സിന്റെ അനന്തസാധ്യതകള്‍ തുറന്നുകൊടുത്ത കേരളത്തിലെ മുൻനിര വിദേശ ടൂർ ഓപ്പറേറ്റർ ആയ സോമന്‍സ് ലെഷര്‍ ടൂര്‍സ് , ബഡ്ജറ്റ് അധിഷ്ഠിത യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ സഹോദര സ്ഥാപനമായ ‘ലോകയാത്ര ഡോട്ട് കോമിന്റെ’ പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

പുതിയ ലക്ഷ്യസ്ഥാനങ്ങളെ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുകയും ആഢംബര യാത്രകള്‍ അമിതാഭാരം ആകുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്കും, കുടുംബങ്ങള്‍ക്കും, ഏതൊരാള്‍ക്കും അവരുടെ ബഡ്ജറ്റിലൊതുങ്ങുന്ന നിരക്കില്‍ മൂല്യവത്തായ യാത്രാനുഭവം പകര്‍ന്നു നല്‍കുന്നതിന് വേണ്ടിയാണ് ലോകയാത്ര ഡോട്ട് കോം ഒരുക്കിയിരിക്കുന്നത്.

എന്തുകൊണ്ട് ലോകയാത്രാ.കോം ?

ചിലവ് കുറഞ്ഞ യാത്രകള്‍ എന്നതിലുപരി, ചുരുങ്ങിയ ചിലവില്‍, എല്ലാവര്‍ക്കും യാത്രചെയ്യാന്‍ അര്‍ഹതയുണ്ടെന്ന ലളിതമായ ആശയത്തിലൂന്നി, മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള സുന്ദര നിമിഷങ്ങള്‍ ഒരുക്കുക എന്നതാണ് ഈ സഹോദര സ്ഥാപനം കൊണ്ടുദ്ദേശിക്കുന്നത്. ആഭ്യന്തരയാത്രയോ അന്തര്‍ദേശീയ യാത്രയോ ഏതുമായിക്കൊള്ളട്ടെ നിങ്ങളുടെ സ്വപ്നം, ലോകയത്രാ ഡോട്ട് കോമിനു മുന്നില്‍ ഒരു ലക്‌ഷ്യം മാത്രമേ ഉള്ളു – സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക – അധികചിലവില്ലാതെ.

ലോകയാത്ര ഡോട്ട് കോം എന്താണ് വാഗ്ദാനം ചെയ്യുന്നത്:

* ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി ബജറ്റ് സൗഹൃദ ടൂര്‍ പാക്കേജുകളുടെ വിപുലമായ ശ്രേണി.

* ബജറ്റിനുള്ളിൽ സമ്പൂർണ യാത്രാനുഭവം പ്രദാനം ചെയ്യുന്ന, ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്‌ത യാത്രാപദ്ധതികൾ.
യാത്രകള്‍ സ്വപ്നം കാണുന്നവര്‍ക്ക്, ആ യാത്രകള്‍ ഒരിക്കലും അന്യമാകരുത്, കാരണം യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട് അതാണ്‌ ലോകയാത്ര.കോമിന്റെ ആദര്‍ശം.
വരൂ, ലോകം നിങ്ങളെ കാണട്ടെ.

എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സോമന്‍സ് ലെഷര്‍ ടൂര്‍സ് എം. ഡിയും ലോകയാത്ര ഡോട്ട് കോം പ്രൊമോട്ടറുമായ എം. കെ സോമൻ സംസാരിച്ചു.