ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം .ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യത ഉണ്ടാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 2005നും 2010നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. വിഷാദരോഗമുള്ള വ്യക്തികൾക്ക് ആഴ്ചയിൽ ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കി. ലൈംഗികബന്ധത്തിലേർപ്പെടുന്നത് നിരവധി ആരോഗ്യഗുണങ്ങളുണ്ടാക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട് . ഹാപ്പി ഹോർമോണുകളായ എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവയുടെ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും. ഇതുവഴി സമ്മർദ്ദം കുറയുകയും മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളിൽ നിന്നു ശരീരത്തെ സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും. ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മൂലം ഹൃദയാരോഗ്യം മെച്ചപ്പെടുകയും, നല്ല ഉറക്കവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇത് പ്രോലക്റ്റിൻ ഉത്പാദനത്തിന് ഗുണം ചെയ്യും. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസ് നിലനിർത്തുകയെന്നതൊക്കെയാണ് ഇതിന്റെ ധർമ്മങ്ങൾ. കൂടാതെ പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.