എസ് പി മെഡിഫോർട്ടിലെ കാൻസർ വിഭാഗം ഡോക്ടറന്മാർ ചേർന്നെഴുതിയ ‘സ്തനാർബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തക പ്രകാശനം നടി മല്ലികാ സുകുമാരൻ നിർവഹിച്ചു

സ്തനാര്‍ബുദ അവബോധത്തിന്റെ ഭാഗമായി ഇഞ്ചക്കലില്‍ പുതിയതായി ആരംഭിച്ച എസ് പി മെഡിഫോര്‍ട്ടിലെ കാന്‍സര്‍ വിഭാഗം ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ‘സ്തനാര്‍ബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടി മല്ലികാ സുകുമാരന്‍ നിര്‍വഹിച്ചു. മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടറന്മാരുടെ സേവനവുമൊക്ക ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗം കണ്ടെത്തുന്നതിനും വൈദ്യപരിശോധന നടത്തുന്നതിനും സ്ത്രീകള്‍ വൈമുഖ്യം കാട്ടുന്ന പ്രവണത ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരന്‍ അഭിപ്രായപ്പെട്ടു. ഡോക്ടറന്മാരായ ഡോ. കെ ചന്ദ്രമോഹന്‍. ഡോ ബോബന്‍ തോമസ്, ഡോ. അജയ് ശ്രീധര്‍, ഡോ. ടീന നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘സ്തനാര്‍ബുദം അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.