ആയുഷ് വിഭാഗത്തിലും ജനൗഷധികൾ വരുമെന്ന് പ്രഖ്യാപനം നടത്തി മന്ത്രി പ്രതാപ് റാവു ജാദവ്

Shri Jadhav Prataprao Ganpatrao assumed charge as the Minister of State for Health and Family Welfare at Nirman Bhawan, in New Delhi on June 11, 2024.

ആയുഷ് വിഭാഗത്തിലും ജനൗഷധികൾ വരുമെന്ന് പ്രഖ്യാപനം നടത്തി മന്ത്രി പ്രതാപ് റാവു ജാദവ്. ആയുഷ് വിഭാഗത്തില്‍ നിന്ന് 150-ലേറെ ചികിത്സാ രീതികള്‍ കൂടി ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. സമൂഹത്തിനും ആയുഷ് വിഭാഗത്തിനും ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ വിലയില്‍ അലോപ്പതി മരുന്നുകള്‍ വിതരണം ചെയ്യുന്ന ജനൗഷധി പദ്ധതി വലിയ വിജയമാണെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ ആയുഷ് വിഭാഗത്തിലേക്കും ഇത് വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം. കുത്തകാവകാശമില്ലാത്ത മരുന്നുകള്‍ പൊതുമേഖലാസ്ഥാപനം വഴി നിര്‍മിച്ച് വിതരണം ചെയ്യാനാണ് ആലോചനഇത്തരം മരുന്നുകള്‍ സ്വകാര്യമേഖലയില്‍നിന്ന് ടെന്‍ഡറിലൂടെ സംഭരിക്കാനും പദ്ധതിയുണ്ട്. ഏതൊക്കെ മരുന്നുകള്‍ ഉള്‍പ്പെടുത്തണമെന്ന ആലോചനകളും തുടങ്ങിയിട്ടുണ്ട്. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ഭാരതില്‍ ആയുഷ് വിഭാഗത്തിലെ കൂടുതല്‍ ചികിത്സാരീതികളെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.