നടൻ രജനികാന്ത് ആശുപത്രിയിലാണെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍

നടൻ രജനികാന്ത് ആശുപത്രിയിലാണെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. തിങ്കളാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. ചൊവ്വാഴ്ച പരിശോധനയുണ്ടെന്നും നിലവില്‍ ആരോഗ്യം തൃപ്തികരമാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത കാട്ടുതീ പോലെയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന് പ്രാര്‍ഥനകളുമായി ഒട്ടേറെപ്പേരെത്തിയിട്ടുണ്ട്. അതേസമയം രജനികാന്ത് സുഖമായി ഇരിക്കുന്നുവെന്ന് ഭാര്യ ലത ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.