നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന്‌ പ്രിന്റൗട്ടെടുത്ത്‌ ഫീപേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഓഗസ്റ്റ് 22-നകം നിർദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന്‌ നീക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ പ്രവേശനം നേടേണ്ടതില്ല. രണ്ടാംഘട്ട അലോട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 22-ന് വൈകിട്ട് അഞ്ചു മണി വരെ ആയിരിക്കും.