നടൻ മോഹൻലാലിന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ നടൻ മോഹൻലാലിന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി. താരം ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണെ എന്നാണ് വിവരം. ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടോ എന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ചേർത്തിരുന്നു.