മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ്

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ആദ്യ റാങ്കുകളിൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇടംപിടിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കഴിഞ്ഞ തവണത്തേക്കാൾ റാങ്കിംഗ് നില മെച്ചപ്പെടുത്തിക്കൊണ്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇത്തവണ വീണ്ടും ഇടം പിടിച്ചത്. തിരുവനന്തപുരം ദന്തൽ കോളേജും ആദ്യ റാങ്കിങ്ങ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ആദ്യമായി ദേശീയ റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനം ഇടം പിടിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.