തുര്‍ക്കിഷ് സൈനീകനെ ജീവനോടെ കത്തിച്ച് ഐഎസ് ക്രൂരത

    ബെയ്‌റൂട്ട് : ബന്ദിയാക്കപ്പെട്ട തുര്‍ക്കിഷ് സൈനീകനെ ജീവനോടെ കത്തിച്ച് ഐഎസ് ക്രൂരത. സൈനീകനെ ഇരുമ്പുകൂട്ടിന് ഉള്ളിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ചുട്ടുകൊല്ലുന്നതുമായ 19 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ഐഎസ് പുറത്തു വിട്ടിട്ടുണ്ട്. വടക്കന്‍ സിറിയയിലെ ആലപ്പോ പ്രവിശ്യയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇത്.

    തുര്‍ക്കിഷ് ഭാഷയില്‍ പ്രസിഡന്റ് തുര്‍ക്കി തയിപ് എര്‍ഡോഗനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഭീകരര്‍ കൃത്യം നടപ്പിലാക്കുന്നത്. 2014 ഫെബ്രുവരിയില്‍ ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റ് മുവ്ത് അല്‍ കസായസ്ലെയെ ഐഎസ് ഭീകരര്‍ ജീവനൊടെ കത്തിച്ചിരുന്നു. ജോര്‍ദാന്റെ എഫ്-16 വിമാനം 2014 ഡിസംബറില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് പൈലറ്റ് ഐഎസ് ഭീകരരുടെ പിടിയിലായത്.