കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. അതേസമയം 5 ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.