നിപ ഭീഷണി ഇല്ലാതാക്കാന്‍ മുന്‍കരുതലിന്റെ ഭാഗമായി വവ്വാലുകളുടെ സാമ്പിള്‍ പരിശോധന ആരംഭിച്ച് കേരളം

നി​പ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ൻറെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളുടെ സാമ്പിൾ പ​രി​ശോ​ധ​ന ആരംഭിച്ച് കേരളം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാമ്പിൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. തിരുവനതപുരം സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​ ഡി​സീ​സ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ​ർ ഡോ. ​ഷീ​ല സാ​ലി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. മൂ​ന്നു​ ത​വ​ണ നിപ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ കോ​ഴി​ക്കോട് ജില്ലയിലാണ് ആ​ദ്യ​ഘ​ട്ടം പരിശോധന തു​ട​ങ്ങി​യ​ത്. മേ​യ്​ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ്​ പരിശോധന നടക്കുക. മാ​സം ഏ​ഴു​ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ ജാ​ന​കി​ക്കാ​ട്​ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​ട​ക​ര, കു​റ്റ്യാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വെ​റ്റി​റി​ന​റി സ​ർ​ജ​ൻറെ നേ​തൃ​ത്വ​ത്തി​ൽ ആണ് പരിശോധന. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ദ്യം നി​രീ​ക്ഷി​ക്കും. പി​ന്നീ​ട്​ ജി​യോ​മാ​പ്പി​ങ് ന​ട​ത്തും. തു​ട​ർ​ന്ന്​ സ​ഞ്ചാ​ര​പ​ഥ​വും മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​കും സാമ്പിൾ ശേ​ഖ​ര​ണം. ച​ത്ത വ​വ്വാ​ലു​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​വ​യു​ടെ​യും അ​വ​ശ​നി​ല​യി​ലോ മ​റ്റോ കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ​യും സാ​മ്പി​ളും ശേ​ഖ​രി​ക്കും. ഓ​രോ ഘ​ട്ട​ത്തി​ലും ശേ​ഖ​രി​ക്കു​ന്ന സാ​മ്പ്​​ൾ ഭോ​പാ​ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഹൈ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സ​സി​ൽ പ​രി​ശോ​ധി​ക്കും. ജൂ​ലൈ​യോ​ടെ ആ​ദ്യ​ഘ​ട്ടം ഫ​ലം വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.