ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരിൽ മരുന്നുകൾ നിർമ്മിക്കുന്നതായി തെലുങ്കാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകൾ പിടിച്ചെടുത്തത്. തെലങ്കാനയിൽ നടന്ന പരിശോധനയിൽ 34 ലക്ഷം രൂപയുടെ മരുന്നാണ് ഡിസിഎ പിടിച്ചെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു ഈ ഗുളികകൾ നിർമ്മിച്ചിരുന്നത്. ചുമ, പനി, ജലദോഷം മുതൽ ജീവിത ശൈലീ രോഗങ്ങൾക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളിൽ ചോക്കും, അരി മാവും ആണ് അസംസ്കൃത വസ്തുവായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഈ ഗുളികകൾ കഴിച്ച് ചില വിഭാഗം ആളുകൾകൾക്ക് ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് തെലങ്കാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ കമ്പനിയുടെ പേരിലുള്ള മരുന്നുകൾ ലഭിച്ചാൽ അവ ഉപയോഗിക്കരുതെന്നും ഡിസിഎയെ അറിയിക്കണമെന്നുമാണ് തെലങ്കാനയിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. റീട്ടെയിൽ കടകൾക്കും ഹോൾസെയിൽ ഇടപാകാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്