ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ് കോടതിക്കു റിപ്പോര്‍ട്ടു നല്‍കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരെയും, 2 നഴ്‌സുമാരെയും പ്രതിചേര്‍ത്തു പൊലീസ് വെള്ളിയാഴ്ച കോടതിക്കു റിപ്പോര്‍ട്ടു നല്‍കും. 2017 നവംബര്‍ 30നു മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രഫസര്‍, ജൂനിയര്‍ റസിഡന്റ്, 2 നഴ്‌സുമാര്‍ എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്ളത്. അതേസമയം ഹര്‍ഷിനയുടെ പരാതി പ്രകാരം നിലവിലെ എഫ്‌ഐആറില്‍ ഉള്‍പ്പെട്ട മാതൃശിശു സംരക്ഷണ കേന്ദ്രം മുന്‍ സൂപ്രണ്ട്, 2017, 2022 കാലത്ത് യൂണിറ്റ് മേധാവികളായിരുന്ന 2 ഡോക്ടര്‍മാര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കാനും തീരുമാനമായി.