ലൈം ഡിസീസുമായുണ്ടായ പോരാട്ടത്തെക്കുറിച്ച് പങ്കുവെച്ച് അമേരിക്കൻ മോഡൽ ബെല്ല ഹദിദ്

മാനസികാരോ​ഗ്യത്തെക്കുറിച്ച് നിരന്തരം പറയാറുള്ള സൂപ്പർ‌മോഡലായ ബെല്ല ഹദീദ് ഇപ്പോഴിതാ കാലങ്ങളോളം ലൈം ഡിസീസുമായുണ്ടായ പോരാട്ടത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലൈം ഡിസീസ് ബാധിച്ചതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ ബെല്ല കുറിച്ചത്. 2012 ഇൽ രോഗം സ്ഥിരീകരിക്കുന്നതും പിന്നീട് രോ​ഗവുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ചും ആരോ​ഗ്യം കൈവരിച്ചതിനെക്കുറിച്ചുമൊക്കെയാണ് ബെല്ല പങ്കുവെക്കുന്നത്. മാനസികമായും ശാരീരികമായും രോ​ഗം തന്നെ കീഴടക്കിയിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളുമാണ് പിന്തുണച്ചതെന്നും ബെല്ല പറയുന്നു. ചികിത്സാകാലത്തെ ചിത്രങ്ങളും കുറിപ്പിനൊപ്പം ബെല്ല പങ്കുവെച്ചിട്ടുണ്ട്.