വൈക്കം: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ നിരീക്ഷണത്തില്‍ തുടരുന്ന നായ ഇന്നലെ ചത്തു. കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായി വൈക്കത്ത് പതിനാല് പേരെ ആക്രമിച്ച തെരുവ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നു. ഇവിടെ നിരീക്ഷണത്തില്‍ തുടരുമ്പോഴാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം അക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുകയാണ്.