കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഏതാനും ദിവസം മുന്‍പായിരുന്നു ഇതേ പഞ്ചായത്തില്‍ 11 വയസുകാരന് നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്.