കോഴിക്കോട്: കോഴിക്കോട് കക്കോടി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആരോപണം. രണ്ട് ദിവസം മുൻപ് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കക്കോടി ഹെൽത്ത് സെൻററുകളിലും മറ്റു പല ആശുപത്രികളിലും ചികിത്സ തേടുകയായിരുന്നു. രക്ഷകർത്താക്കൾ അദ്ധ്യാപകരുമായി ബന്ധപ്പെട്ടപ്പോൾ സ്കൂളിൽ പ്രശ്നമില്ല എന്ന മറുപടിയാണ് പലർക്കും ലഭിച്ചത്. ഹെൽത്ത് ഇൻസ്പെക്ടറും എഇഒയും അടക്കം സ്കൂളിൽ വന്ന് പ്രശ്നം ഒതുക്കി തീർക്കനാണ് ശ്രമിക്കുന്നത് എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്.