പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത് സംശയം മൂലമെന്ന് പൊലീസ്

കൊല്ലം : കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത് സംശയം മൂലമെന്ന് പൊലീസ്.
ആക്രമണത്തിനു ശേഷം ഉപേക്ഷിച്ച ബാക്കി വന്ന ആസിഡ്കുപ്പി പുനലൂരിലെ സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയ്ക്ക് ആസിഡ് നല്‍കിയത് ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല, അതേസമയം കുടുംബ പ്രശ്‌നങ്ങളാണ് ഭാര്യ നീതുവിനെതിരെ ആസിഡ് ഒഴിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെ ഭര്‍ത്താവ് ബിപിന്‍ രാജ് ആസിഡ് ഒഴിച്ചത്. മുഖത്ത് 90% വും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണിന്റെ കാഴ്ചയ്ക്കടക്കം തകരാര്‍ സംഭവിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.