കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത പ്രതി പിടിയിൽ

അട്ടപ്പാടി: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. അട്ടപ്പാടി സ്വദേശി അശ്വിന്‍ ആണ് പിടിയിലായത്. ഇയാളെ മണ്ണാര്‍ക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് ബൈക്കില്‍ നിന്ന് വീണു പരിക്കേറ്റ് അശ്വിന്‍ മറ്റൊരാള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്. ഇരുവരും മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. യുവാവിനെ ചികിത്സിച്ച നഴ്‌സിനോടും ഹെഡ് നേഴ്‌സിനോടും മോശമായി പെരുമാറിയ ഇരുവരും ആശുപത്രി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു.