കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ വിവിധ വികസന പദ്ധതികൾ വരുന്നു:ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

കാസർഗോഡ്: കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യുണിറ്റ് (SNCU), പീഡിയാട്രിക് യൂണിറ്റ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ലക്ഷ്യ നിലവാരത്തിലുള്ള പുതിയ ലേബര്‍ ബ്ലോക്ക്, CSSD , ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രം, പുതിയ കെട്ടിടം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി പുതിയ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ കാസര്‍ഗോഡിന്റെ ആരോഗ്യ-ചികിത്സാ ആവശ്യം നിറവേറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY