ഒറ്റൂർ: തിരുവനന്തപുരം ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള സ്വദേശിനി സുബിനയാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ആശുപ്രതിയിൽ പോയി മടങ്ങുകയായിരുന്ന യുവതിയും ഭർത്താവും തമ്മിൽ ഓട്ടോയിൽ വച്ച് വാക്കുതർക്കം ഉണ്ടായെന്നും തുടർന്ന് യുവതി പുറത്തേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചതാണ് മരണകാരണം. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.